ഓണത്തോട് അനുബന്ധിച്ച് സ്പെഷൽ ഇലസദ്യ സാമ്പാറും ഇലസദ്യ പാലടയും വിപണിയിൽ എത്തിച്ച് യൂണിടേസ്റ്റ്. കൊച്ചിയിൽ യൂണിടേസ്റ്റ് ചെയർമാൻ ഡോ.എം .ഷഹീർഷായാണ് പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തിയത്. നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയിട്ടുള്ള യൂണിടേസ്റ്റിന്റെ പുതിയ പരസ്യങ്ങളുടെ സ്ക്രീനിങ്ങും നടന്നു. കൂടാതെ ചടങ്ങിൽ യൂണിടേസ്റ്റ് കൊല്ലത്ത് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പരമ്പരാഗത ഫുഡ് പ്രോസസ്സിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും നടന്നു.