TOPICS COVERED

ലോകോത്തര ഐടി വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക്കിന്‍റെ 769–ാമത് സെന്‍റര്‍ മസ്കറ്റിൽ ഉൽഘടനം ചെയ്തു ജിടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്‍റെ അത്യാധുനിക ടെക്നോളജി കോഴ്സുകൾ ഇനി മസ്‌ക്കറ്റിലും ലഭ്യമാകും. ജി ടെക് മസ്കറ്റ് സെൻറർ മസ്കറ്റ് ജനറൽ സെക്രട്ടറിയേറ്റ് മെമ്പറും അറബ് യൂറോപ്പ്യൻ സെന്‍റർ ഫോർ ഹ്യൂമൻ റൈറ്സ് ആൻഡ് ഇന്‍റർനാഷണൽ ലോയുടെ ഔദ്യോഗിക പ്രതിനിധിയുമായ ശൈഖ് അഹ്‌മദ് ബിൻ ഖൽഫാൻ അൽ ഘുഫാലി ഉദ്ഘാടനം ചെയ്തു. 

അത്യാധുനിക ട്രെൻഡി കോഴ്സുകളായായ റോബോട്ടിക്സ്, എ.ഐ, എസ്.എ.പി, ഡാറ്റാ സയൻസ്, മോഷൻ ട്രാഫിക്സ് തുടങ്ങിയ തൊഴിലധിഷ്ഠിത സ്കില്ലിംഗ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മസ്ക്കറ്റിലും ജി ടെക്കിന്‍റെ സേവനം ലഭ്യമാകും. അൽഗുബ്രയിലെ അവന്യൂ മാളിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ജിടെക് ചെയമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്‌റൂഫ് ഐ മണലൊടിയും മാറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംസാരിച്ചു. 

ENGLISH SUMMARY: