പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ജി-ടെക് കംപ്യൂട്ടർ എഡ്യൂക്കേഷന്‍റെ ഇൻഡസ്ട്രി ലിങ്ക്ഡ് കോഴ്സുകൾക്ക് ഇനിമുതൽ ക്രെഡിറ്റ് പോയിന്‍റുകൾ ലഭിക്കും. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് മാനദണ്ഡം അനുസരിച്ച് ക്രെഡിറ്റ് പോയിന്റുകൾ ലഭിക്കുന്ന പദ്ധതിയായ മൈ ക്രഡിറ്റ്സ് കോഴിക്കോട് നടന്ന ചടങ്ങിൽ ഔദ്യോഗികമായി പുറത്തിറക്കി. ഇത് പ്രകാരം ജി ടെക്കിന്‍റെ ഹ്രസ്വകാല കോഴ്സുകൾക്ക് അടക്കം ക്രെഡിറ്റ് പോയിന്‍റുകൾ ലഭിക്കുന്നതിനാൽ അംഗീകൃത സർക്കാർ, എയ്ഡഡ് കോഴ്‌സുകൾ ചെയ്യുമ്പോൾ പോലും പോയിന്‍റ് ഇളവുകൾ ലഭിക്കുമെന്ന് ജി ടെക് ചെയർമാൻ മഹ്‌റൂഫ് മണലൊടി പറഞ്ഞു.