67 വർഷം പാരമ്പര്യമുള്ള എൻടിസി ഗ്രൂപ്പിന് കീഴിലുള്ള ധനകാര്യ സ്ഥാപനമാണ് എൻടിസി ഫിനാൻസ്. ധനകാര്യ രംഗത്തെ മുൻനിര കമ്പനിയിലേക്കുള്ള എൻടിസി ഫിനാൻസിന്റെ യാത്രയാണ് കഴിഞ്ഞ 40 വർഷത്തിനിടെ ഉണ്ടായത്. പഞ്ചാബിലെ ജലന്ധർ ആസ്ഥാനമായുള്ള അജിത് ലീസിങ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ആയി തുടക്കം. ഇന്ന്, കേരളത്തിലും തമിഴ്നാട്ടിലുമായി 34 ലധികം ബ്രാഞ്ചുകളുള്ള, റിസർവ് ബാങ്ക് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് എൻടിസി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്.
കേരളത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും സാന്നിധ്യമുള്ള ധനകാര്യ സ്ഥാപനമായാണ് എൻടിസി ഫിനാൻസിൻറെ വളർച്ച. 100 രൂപ മുഖവിലയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി 704 രൂപയിലെത്തി നിൽക്കുന്നു ഇന്ന്. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രെഡിറ്റ് അനാലിസിസ് ആൻഡ് റിസർച് ലിമിറ്റഡിന്റെ “BB- STABLE” ക്രെഡിറ്റ് റേറ്റിങുള്ള സ്ഥാപനമാണ് ഇന്ന് എൻടിസി ഫിനാൻസ്.
കേരളത്തിലെ ശക്തമായ സാമ്പത്തിക ബിസിനസ് രംഗത്ത് മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് എൻടിസി ഫിനാൻസിനെ വ്യത്യസ്തമാക്കുന്നത് അവരുടെ യുണീക് സെല്ലിങ് പ്രൊപ്പോസിഷൻ തന്നെയാണ്. ഉപഭോക്താവിനെ അറിഞ്ഞുള്ള ഉപഭോക്തൃ കേന്ദ്രീകൃത സമീപം മുതൽ വ്യത്യസ്തമായ സാമ്പത്തിക ഉത്പ്പന്നങ്ങളുടെ നിരയും 40 വർഷത്തെ പാരമ്പര്യവും കമ്പനിക്ക് മുതൽക്കൂട്ടാകുന്നു. ഓരോ ഉപഭോക്താവിന്റെയും വ്യത്യസ്തമായ സാമ്പത്തിക ആവശ്യങ്ങളെ തിരിച്ചറിഞ്ഞുള്ള സേവനം എടുത്തു പറയണം.
വായ്പ ഇടപാടിനപ്പുറം നീണ്ട സാമ്പത്തിക സേവനങ്ങളാണ് മറ്റൊന്ന്. വ്യവസായങ്ങൾക്കുള്ള ചെറുകിട– ഇടത്തരം വായ്പകളും അസറ്റ് മാനേജ്മെൻറ്, വെൽത്ത് മാനേജ്മെൻറ് സേവനങ്ങളും എൻടിസി ഫിനാൻസിലൂടെ ലഭിക്കും. ഉപഭോക്താവിൻറെ ആവശ്യത്തിന് അനുസരിച്ചുള്ള പ്രാദേശിക സാന്നിധ്യം വളർച്ചയെ നിർണയിക്കുന്ന മറ്റൊരു ഘടമാണ്. ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് പെട്ടെന്നുതന്നെ കുറഞ്ഞ പേപ്പർ വർക്ക് വഴിയുള്ള സേവനങ്ങളും എൻടിസി ഫിനാൻസിൽ കാണാം.
40 വർഷം എന്ന നീണ്ട കാലയളവ് കേരളത്തിലെ സാമ്പത്തിക സേവനരംഗത്ത് നിലയുറപ്പിക്കുക എന്നത് എല്ലാ മേഖലയിലും വിശ്വാസം നേടിയെടുത്തതിന്റെ പ്രതിഫലനം കൂടിയാകുന്നു. ഇക്കാലമത്രയും ആർജിച്ചെടുത്ത ജനപിന്തുണയും വളർച്ചയ്ക്ക് സഹായിക്കുന്നു. ധനകാര്യ ബിസിനസിനൊപ്പം ഉപഭോക്താക്കളെ പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പഠിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതയും കമ്പനിയുടെ ഭാഗമാണ്.
ഓരോ വ്യക്തികൾക്കും ബിസിനസിനും അവരവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ പ്രത്യേക സാമ്പത്തിക പരിഹാരം നൽകുകയെന്നതാണ് കമ്പനിയുടെ പ്രഥമദൗത്യം. നിലവിലെ ക്രെഡിറ്റ് റേറ്റങിൽ നിന്ന് “BBB-STABLE” റേറ്റിങിലേക്കുള്ള അപ്ഗ്രഡേഷനാണ് മാനേജ്മെൻറ് ലക്ഷ്യമിടുന്നത്. ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ച് സമയബന്ധിതമായ തിരിച്ചടവ് അളക്കുന്ന ഡിഫോൾട്ട് റിസ്ക് കുറയുന്നു എന്ന് അടയാളപ്പെടുത്തുന്നതാണ് ഈ റേറ്റിങ്. 2025 സെപ്റ്റംബർ 30 ഓടെ 100 ബ്രാഞ്ചുകൾ കൂടി ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി ഇപ്പോൾ സഞ്ചരിക്കുന്നത്.