അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ നവീകരിച്ച പാലക്കാട് ചെര്‍പ്പുളശ്ശേരി ശാഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോടു കൂടി ശാഖ നഗരത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. യു.ജി.എസ് ഗ്രൂപ്പ് എം.ഡി അജിത്ത് പാലാട്ട് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ മേഖലയില്‍ പുരസ്കാരം നേടിയ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.