wellness-conclave

TOPICS COVERED

ആരോഗ്യം നമ്മുടെ അവകാശമാണെന്ന് സന്ദേശവുമായി കൊച്ചിയില്‍ വെല്‍നസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. 22 വർഷത്തെ സേവന പാരമ്പര്യമുള്ള വെൽനസ് സൊല്യൂഷൻസ്, സൗഖ്യ ഫൌണ്ടേഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വെൽനസ് സൊല്യൂഷൻസ് ഗ്രൂപ്പിന്റെ നവ സംരംഭമായ 'അഹം' പാലിയേറ്റീവ് കെയർ ഹോസ്പിറ്റലിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 

 

ആഗോളതലത്തില്‍ സൗഖ്യ ചികിത്സാ രംഗത്തുണ്ടയിട്ടുള്ള നൂതന സങ്കേതങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു വെല്‍നസ് കോണ്‍ക്ലേവ്. സൗഖ്യചികിത്സ രംഗത്തെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ തന്നെ കോണ്‍ക്ലേവിന്‍റെ ഭാഗമായി. ചികിത്സാ രീതികള്‍ പരിചയപ്പെടുത്തിയതിനപ്പുറം സൗഖ്യ ചികിത്സയിലൂടെ വിവിധ രോഗങ്ങളെ അതിജീവിച്ചവരുടെ സംഗമ വേദികൂടിയായി ചടങ്ങ്. 

വെല്‍നസ് സൊല്യൂഷന്‍സ്, ബയോവെല്‍ ഹോസ്പിറ്റല്‍ റിട്ട ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. വെല്‍നസ് സൊല്യൂഷന്‍സിന്‍റെ അഹം ഇല്‍നെസ് ടു വെല്‍നസ് പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റലിന്‍റെ ഉദ്ഘാടനവും അദേഹം നിര്‍വഹിച്ചു. സൗഖ്യ ചികിത്സയിലൂടെ വിവിധ രോഗങ്ങളെ അതിജീവിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.