മുന്‍നിര നൂഡില്‍–പാസ്ത ബ്രാന്‍ഡായ ഐടിസി ലിമിറ്റഡിന്റെ സണ്‍ഫീസ്റ്റ് യിപ്പീ, രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ ക്യാംപെയ്ന്‍ പുറത്തിറക്കി. രാഹുൽ ദ്രാവിഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ ഉൾപ്പെടുത്തിയാണ് പുതിയ പ്രചാരണം. നീളമുള്ളതും ഒട്ടിപ്പിടിക്കാത്തതുമായ യിപ്പീയുടെ തനതായ ഗുണങ്ങൾ എടുത്തുകാണിക്കുന്ന തരത്തില്‍ നര്‍മത്തില്‍ ചാലിച്ചുള്ളതാണ് പുതിയ ക്യാംപെയ്ന്‍. സൗഹൃദപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യിപ്പീ ടോസ് എന്ന ലഘുവായ ആശയത്തെ ചുറ്റിപ്പറ്റിയാണ് പ്രചാരണം.