പ്രശസ്ത ടു വീലര്‍, ത്രീ വീലര്‍ നിര്‍മാണക്കമ്പനിയായ ബജാജ്, ഇലക്ട്രിക് സ്കൂട്ടര്‍ നിരയായ ചേതകിന്‍റെ പുതിയ വേരിയന്‍റ് പുറത്തിറക്കി. ചേതക് 2901 എന്നാണ് പുതിയ വേരിയന്‍റിന്‍റെ പേര്. ഫുൾ മെറ്റൽ ബോഡിയാണ് ബജാജ് ചേതക് 2901 ന്റെ സവിശേഷത. താങ്ങാവുന്ന വിലയില്‍ പുറത്തിറക്കിയിരിക്കുന്ന മോഡല്‍ യുവ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. 95,998 രൂപ മുതലാണ് പുതിയ സ്കൂട്ടറിന്‍റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 123 കിലോമീറ്റര്‍ റേഞ്ചുള്ള പുതിയ സ്കൂട്ടര്‍ അഞ്ച് നിറങ്ങളില്‍ ലഭിക്കും. കളേര്‍ഡ് ഡിജിറ്റല്‍ കണ്‍സോള്‍, അലോയ് വീലുകള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ അധിക ഫീച്ചറുകളും ചേതക് 2901 നല്‍കുന്നു. കൂടാതെ ടെക്പാക്കുകള്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട അധിക സൗകര്യങ്ങളും തിരഞ്ഞെടുക്കാനാകും.