ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കൗണ്‍സിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ് വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ കെ ജി അനില്‍കുമാറിന് നാടിന്‍റെ ആദരം. അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ കെ എ ഗോപി പൊന്നാട അണിയിച്ചു. വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ സൗഹൃദം സ്ഥാപിക്കാന്‍ അനില്‍കുമാറിന് സാധിക്കട്ടെയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദനിയും ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.