RBI Governor Shaktikanta Das/ANI
നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റീപോ നിരക്ക് 6.5 ശതമാനമായി തുടരും. 2023 ഫെബ്രുവരി മുതല്‍ ഇതേ നിരക്കാണ് തുടരുന്നത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് ഏഴ് ശതമാനം ആയിരുന്നു.
ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടില്ല. പണപ്പെരുപ്പ നിരക്ക് നാലുശതമാനത്തില്‍ താഴെയാക്കാനാണ് ആര്‍ബിഐ ശ്രമം. പുതിയ സര്‍ക്കാരിന്‍റെ നയങ്ങളും അടുത്ത മാസത്തെ ബജറ്റും അനുസരിച്ചാകും തുടര്‍ന്നുള്ള തീരുമാനങ്ങള്‍.