വിവിധ രാജ്യങ്ങളിലെ ഉപരിപഠന സാധ്യതകളും സ്കോളര്‍ഷിപ്പുകളും മനസിലാക്കാന്‍ അവസരമൊരുക്കിയ 'മെഗാ മില്യൺസ് ഇന്‍റര്‍നാഷണല്‍ സ്കോളർഷിപ്പ് ഫെസ്റ്റിന് സമാപനം. മലയാള മനോരമയുമായി സഹകരിച്ച് സാന്‍റാമോണിക്കയാണ് സംസ്ഥാനത്ത് ഏഴിടങ്ങളിലായി ഫെസ്റ്റ് സംഘടിപ്പിച്ചത്. വിദേശത്ത് ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികളടക്കം ആയിരങ്ങളാണ് ഫെസ്റ്റ് പ്രയോജനപ്പെടുത്തിയത്.
മാറുന്ന കാലത്തിന്‍റെ അഭിരുചികള്‍ക്കും അവസരങ്ങള്‍ക്കും അനുസൃതമായ ഉപരിപഠനസാധ്യതകളെക്കുറിച്ച് വിശദമായി അറിയാന്‍ അവസരം. തെറ്റിദ്ധാരണകളും സംശയങ്ങളും അകറ്റാന്‍ വിദേശത്തെ വിവിധ സര്‍വകലാശാലകളുടേയും വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും പ്രതിനിധികളോട് നേരിട്ട് സംസാരിക്കാനും അവസരം. അതായിരുന്നു 'മെഗാ മില്യൺസ് ഇന്‍റര്‍നാഷണല്‍ സ്കോളർഷിപ്പ് ഫെസ്റ്റ്’. കാനഡ, യുകെ ,ഓസ്ട്രേലിയ, ന്യൂസീലൻഡ്, യു എസ് എ, ജർമനി, ഫ്രാൻസ് തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ നിന്ന് നൂറ്റിഅന്‍പതിലധികം സർവകലാശാലകളും കോളജുകളും ഫെസ്റ്റിന്‍റെ ഭാഗമായി.
സൗജന്യമായി അപേക്ഷ ഫോം നൽകാനും, സ്പോട്ട് പ്രൊഫൈൽ അസസ്സ്മെൻറ് നടത്താനും, ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനും ഫെസ്റ്റില്‍ അവസരമൊരുക്കിയിരുന്നു. തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വീസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി മനസിലാക്കി വിദ്യാര്‍ഥികളും രക്ഷിതാക്കളും.
ഏപ്രിൽ 6 ന് കൊച്ചി മാരിയറ്റിലും, 7 ന് കോട്ടയം ആൻസ് കൺവെൻഷൻ സെന്‍ററിലും, 12 ന് തിരുവല്ല വിജയ ഇൻറർനാഷണൽ കൺവെൻഷൻ സെന്‍ററിലും, 13 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലും, 21ന് കോഴിക്കോട് ഗേറ്റ് വേ ഹോട്ടലിലും, 27 ന് തൃശൂർ ഹയാത്ത് റീജൻസിയിലും, മെയ് 4 ന് കണ്ണൂർ ബ്രോഡ് ബീനിലുമാണ് സൗജന്യ പ്രവേശനത്തോടെ സ്കോളർഷിപ്പ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
വിദേശവിദ്യാഭ്യാസത്തിന്‍റേയും കരിയര്‍ സാധ്യതകളുടേയും അവസരങ്ങള്‍ മനസിലാക്കാന്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. വിദേശത്ത് ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്ക് പുറമെ പ്ലസ് ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികളും ഫെസ്റ്റില്‍ പങ്കെടുത്തു.