ഹൃദ്്രോഗ ചികില്‍സയിലെ നൂതന സംവിധാനമായ എക്സിമര്‍ ലേസര്‍ അന്‍ജിയോപ്ലാസ്റ്റി സജ്ജമാക്കി ആസ്റ്റര്‍ മെഡിസിറ്റി. ഹൃദയധമനികളിലും അനുബന്ധ രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന രക്തക്കട്ടകളെ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സമഗ്രവും വിപ്ലവകരവുമായ സാങ്കേതിക വിദ്യയാണ് പിഎല്‍എസ് അക്സിമര്‍ സിസ്റ്റത്തിന്റെത്. ഗുരുതരമായ രക്തക്കട്ടകള്‍, ക്ഷതങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് മികച്ച ഫലപ്രാപ്തി നല്‍കുന്ന സംവിധാനമാണ് എക്സിമര്‍ ലേസര്‍ തെറാപ്പിയെന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ കുമാര്‍ പറഞ്ഞു. ആസ്റ്റര്‍ ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ഡോ. സി രാജീവ്, ഡോ. രാജശേഖര്‍ വര്‍മ മന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Excimer laser angioplasty by aster medcity