max

ദേശീയതലത്തില്‍ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്കാരമാണ് മനോരമ മാക്സ് സ്വന്തമാക്കിയത്. സംഘടനയുടെ പതിനാലാമത് ഇന്ത്യ ഡിജിറ്റല്‍ അവാര്‍ഡ്സിലാണ് മാക്സിന്റെ പുതിയ നേട്ടം. അസാധാരണമായ ഉള്ളടക്കവും പതിവുശൈലി വിട്ടുള്ള സംരംഭങ്ങളുമാണ് മനോരമ മാക്സിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.  വാർത്തകളും വിനോദവും ഒന്നിച്ച് ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് മനോരമ മാക്സ്.  

Manorama max won the iamai award