വിദേശ വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തമായ ചുവടുവയ്പുമായി സാന്റാ മോണിക്ക. മലയാള മനോരമയുമായി സഹകരിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും 'സൂപ്പർ 100 അബ്രോഡ് സ്റ്റഡി സമ്മിറ്റ് ’ സംഘടിപ്പിച്ചു. നൂറിലധികം വിദേശ സർവകലാശാലകളും കോളജുകളും പങ്കെടുത്തു.
30ല്‍ അധികം വിദേശരാജ്യങ്ങളിലെ സർവകലാശാലാ പ്രതിനിധികളോട് നേരിട്ട് സംസാരിക്കാനും പ്രവേശനം ഉറപ്പാക്കാനും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവസരം ലഭിച്ചു. ഒരു ലക്ഷത്തോളം വിദേശ സ്‌കോളർഷിപ്പുകളെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും മനസിലാക്കാനും സമ്മിറ്റ് സഹായിച്ചു. മലയാള മനോരമ മാര്‍ക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, സാന്റാ മോണിക്ക മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡയറക്ടർ നൈസി ബിനു, സി.ഇ.ഒ തനൂജ എസ്.നായർ എന്നിവർ പങ്കെടുത്തു.