unitaste-office

ഭക്ഷ്യോത്പാദന വിതരണ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂനിടേസ്റ്റിന്റെ  പുതിയ റീജണൽ ഓഫീസ് കോഴിക്കോട് മൂഴിക്കലിൽ പ്രവർത്തനമാരംഭിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മലബാറിലെ വിതരണക്കാർക്കും കടകൾക്കും യൂനിടേസ്റ്റിന്റെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ എത്തിക്കുകയാണ് പുതിയ ഓഫീസിന്റെ ലക്ഷ്യം. 

നിലവിൽ നൂറ്റിയൻപതോളം ഭക്ഷ്യോത്പന്നങ്ങൾ യൂനിടേസ്റ്റ് പുറത്തിറക്കുന്നുണ്ട്. 2025 ഓടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് യൂണി ടേസ്റ്റ് ഫുഡ്സ് ചെയർമാൻ എം ഷാഹിർ ഷാ പറഞ്ഞു.

UniTaste opens new regional office in Kozhikode Moozhikkal