TAGS

ജീവന്‍ ഉല്‍സവ് എന്ന പേരില്‍  വ്യക്തികള്‍ക്കായി പുതിയ പോളിസി അവതരിപ്പിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. പോളിസി തുകയുടെ 10 ശതമാനം റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി.  90 ദിവസം മുതല്‍ 65 വയസ് വരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാന്‍ അര്‍ഹത. 5 ലക്ഷം രൂപയില്‍ തുടങ്ങുന്ന പോളിസിയുടെ കുറഞ്ഞ കാലാവധി 5 വര്‍ഷവും കൂടിയ കാലാവധി 16 വര്‍ഷവുമാണ്. മുംബൈയില്‍ നടന്ന ചടങ്ങിലാണ് പദ്ധതി അവതരിപ്പിച്ചത്.