TAGS

കാല്‍മുട്ട് തേയ്മാനവുമായി ബന്ധപ്പെട്ട് അത്യപൂര്‍വ ശസ്ത്രക്രിയ മെനിസ്കസ് ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തിയാക്കി കൊച്ചി ലേക്്ഷോര്‍ ആശുപത്രി. തേയ്മാനം സംഭവിച്ച കാല്‍മുട്ട് മാറ്റിവയ്ക്കാതെ മരണാനന്തരം മറ്റൊരു വ്യക്തിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച മെനിസ്കസാണ് ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ കാല്‍മുട്ടില്‍ ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്ന് ലേക്്ഷോര‍്‍ ആശുപത്രി ഒാര്‍ത്തോപീഡിക്സ് വിഭാഗം ഡയറക്ടര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ബംഗ്്ലുരുവിലെ കഡാവര്‍ ലാബില്‍ നിന്നാണ് മെനിസ്്കസ് എത്തിച്ചത്.