യുവ ബിസിനസ് എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്താന്‍ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ബിഗ് ഐഡിയ മല്‍സര വിജയികളെ പ്രഖ്യാപിച്ചു. ബിസിനസ് പ്ലാന്‍ മല്‍സരത്തില്‍ ഐ.ഐ.എം ട്രിച്ചിയില്‍നിന്നുള്ള അര്‍ഷാദ് അലാവുദീന്‍ പിംപര്‍, സൗവിക് മോണ്ഡല്‍, ആകാശ് ഹിരുഗഡേ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. 5 ജി, എ.ഐ, ഐഓടി പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നല്ല നാളേയ്ക്കായി ഒരു മള്‍ട്ടി ടാസ്കിങ് അടുക്കള എന്ന വിഷയത്തിലായിരുന്നു മല്‍സരം. രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളില്‍നിന്ന് മുന്നൂറ് ടീമുകളാണ് മാറ്റുരച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബിഗ് ഐഡിയ ടെക് ഡിസൈന്‍ മല്‍സരത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍നിന്നുള്ള കൃഷ്ണപ്രസാദ്, അഭിജിത്ത് ജിതേഷ്, വൈഭവ് കൃഷ്ണ എന്നിവര്‍ ഒന്നാംസ്ഥാനം നേടി. പുരസ്കാര ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിതരണം ചെയ്തു.
V Guard announces big idea contest winners