സാന്റാമോണിക്ക മലയാള മനോരമയുമായി സഹകരിച്ച് നടത്തുന്ന വിദേശ വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഒന്‍പതാം പതിപ്പിന് കൊച്ചിയില്‍ തുടക്കം. യു.കെ, ഒാസ്ട്രേലിയ, ജര്‍മനി എന്നിങ്ങനെ 12 രാജ്യങ്ങളില്‍ നിന്നുള്ള 122 സര്‍വകലാശാലകളിലെ പ്രതിനിധികളുമായി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സംവദിക്കാനുള്ള വേദിയാണിത്. സംശയദൂരീകരണത്തിന് ഹെല്‍പ് ഡെസ്ക് അടക്കമുള്ള സേവനങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദേശ സര്‍വകലാശാലകളില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് സര്‍വകലാശാലകളുമായി ബന്ധപ്പെടാനുള്ള വേദി കൂടിയായ പ്രദര്‍ശനത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സാന്റാമോണിക്ക സ്റ്റഡി അബ്രോഡ് ഡയറക്ടര്‍ നൈസി ബിനു പറഞ്ഞു.