eastern
എം.ഇ.മീരാന്‍ ഇന്നവേഷന്‍ സെന്ററിന് കൊച്ചിയില്‍ തുടക്കമായി. നോര്‍വേയിലെ വ്യവസായ–നിക്ഷേപക സ്ഥാപനവും ഈസ്റ്റേണ്‍ കോണ്‍ടിമെന്റ്സിന്റെ ഹോള്‍ഡിങ് കമ്പനിയുമായ ഒാര്‍ക്ല എ.എസ്.എയുടെ ചെയര്‍മാന്‍ സ്റ്റെയിന്‍ എറിക് ഹാഗനും ഗ്രൂപ് മീരാന്‍ ചെയര്‍പെഴ്സണ്‍ നഫീസ മീരാനും സംയുക്തമായാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒാര്‍ക്ല ഇന്ത്യയുടെ തലവന്‍ സഞ്ജയ് ശര്‍മയും ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സിഇഒ നവാസ് മീരാനും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ഭക്ഷ്യസംസ്കരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനും ഉപഭോക്തൃ കേന്ദ്രിത സമീപനം ശക്തിപ്പെടുത്തുന്നതിനും എം.ഇ.മീരാന്‍ ഇന്നവേഷന്‍ സെന്റര്‍ വലിയ സാധ്യതകളൊരുക്കുമെന്ന് ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു.