TAGS

ടാറ്റാ സംരഭമായ ബിഗ്ബാസ്കറ്റ് തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തനം തുടങ്ങി. മുപത്തിനായിരത്തിലേറെ നിത്യോപയോഗ സാധനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കും. അയ്യായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ ആറുശതമാനം വിലക്കുറവുണ്ടെന്ന് ബിഗ്ബാസ്കറ്റ് സഹസ്ഥാപകനും സി.ഇ.ഒയുമായ ഹരി മേനോന്‍ പറഞ്ഞു. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും കര്‍ഷകരില്‍ നിന്ന് നേരിട്ടാണ്  സംഭരിക്കുന്നത്. മണ്ഡികളില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വില കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.