peps
ഇന്ത്യയിലെ പ്രമുഖ സ്പ്രിംഗ്  മാട്രസ് നിർമാതാക്കളായ പെപ്സ് ഇൻഡസ്ട്രീസിന്റെ അത്യാധുനിക ഷോറൂം മലപ്പുറം മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷോറൂം   ഉദ്ഘാടനം ചെയ്തു.1500 ചതുരശ്ര അടിയിൽ വിപുലമായ മാട്രസ് ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.  പെപ്‌സ് ഇൻഡസ്ട്രീസിന് നിലവിൽ ഇന്ത്യയിലുടനീളം 131 സ്റ്റോറുകളുണ്ട്. പുതിയ സ്റ്റോർ ബെഡ്‌റൂം ഉത്പന്നങ്ങൾക്കായി മികച്ച ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. കോയമ്പത്തൂരിലെ 11 ഏക്കർ വ്യാവസായിക ക്യാംപസിലാണ് കമ്പനിയുടെ മുൻനിര നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെപ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു.