
ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന് എൻ.എ.ബി.ഇ.റ്റി (NABET) യുടെ അംഗീകാരം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗൺസിലിന്റെ എഡ്യൂക്കേഷൻ വിഭാഗത്തിലെ അക്രെഡിറ്റേഷൻ ബോഡിയാണ് എൻ.എ.ബി.ഇ.റ്റി. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ഏഴാമത്തെയും കേരളത്തിൽ നിന്നുള്ള ആദ്യത്തെയും വിദ്യാഭ്യാസ സ്ഥാപനമാണ് ഐബിസ് ഗ്രൂപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അമേരിക്കൻ ബഹുമതിയായ ഐ.എ.റ്റി.സി(I.A.T.C)യുടെ അംഗീകാരവും ഐബിസ് ഗ്രൂപ്പിനുണ്ട്. മികച്ച ഗുണനിലവാരത്തിലുള്ള സിലബസും, പഠനരീതികളും, ടീം പ്രവർത്തനവുമാണ് അപൂർവ നേട്ടത്തിനു പിന്നിലെന്ന് ഐബിസ് അധികൃതർ അറിയിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
Ibis becomes India's first training provider with NABET