gold-rate

TOPICS COVERED

സ്വർണവില നിശ്ചയിക്കുന്നത് ലണ്ടനിലാണ്. അവിടെ നിശ്ചയിക്കുന്ന വില രൂപയിലേക്ക് മാറ്റി നികുതികള്‍ ചുമത്തുമ്പോള്‍ ഇന്ത്യയിലെ വിലയായി. അതിനൊപ്പം പണിക്കൂലി ഹാൾമാർക്കിങ്, GST എന്നിവ ചേർത്താണ് ജ്വല്ലറികള്‍ ബില്ല് തയ്യാറാക്കുന്നത്

ലണ്ടൻ വിപണി: ട്രോയ് ഔൺസ് (31.1035 ഗ്രാം) അടിസ്ഥാനമാക്കി യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA), ന്യൂയോർക്കിലെ കമ്മോഡിറ്റി എക്സ്ചേഞ്ച് (COMEX) എന്നിവയാണ് പ്രധാന വിപണികൾ. പലിശ നിരക്ക്, ഡോളറിന്റെ കരുത്ത്, പണപ്പെരുപ്പം തുടങ്ങിയവ അനുസരിച്ച് വില മാറും. 2026 നവംബർ 26-ന് ഔൺസിന് 3,593 ഡോളറാണ് വില. ഇന്ത്യ സ്വർണത്തിന്റെ 99 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ലോകവിപണിയിലെ നിരക്കാണ് ഇവിടെയും ബാധകം.

രൂപയിലേക്കുള്ള മാറ്റം: രാജ്യാന്തര വിലയെ 31.1035 കൊണ്ട് ഹരിച്ച്, ശേഷം യുഎസ്ഡി/ഇൻആർ നിരക്ക് കൊണ്ട് ഗുണിച്ചാണ് രൂപയിലുള്ള അടിസ്ഥാന വില നിര്‍ണയിക്കുന്നത്. ഉദാഹരണത്തിന്, (3,593 ഡോളർ ÷ 31.1035) × 92.44 രൂപ എന്ന് കണക്കാക്കിയാൽ ഗ്രാമിന് 10,679 രൂപയാകും. ലോകവിപണിയിൽ മാറ്റമില്ലെങ്കിലും രൂപയുടെ മൂല്യം കുറഞ്ഞാൽ സ്വർണവില താനേ കൂടും.

ഇറക്കുമതി തീരുവ: ഇന്ത്യാ ഗവൺമെന്റ് ചുമത്തുന്ന തീരുവയുൾപ്പെടെയാണ് ഇന്ത്യയിലെ അടിസ്ഥാന നിരക്ക്. 2026 മെയ് 13 മുതൽ ആകെ തീരുവ 15 ശതമാനമാണ് (ബേസിക് കസ്റ്റംസ് ഡ്യൂട്ടി 10%, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ സെസ് 5%). അങ്ങനെ ഗ്രാമിന് 12,281 രൂപയാകും. 

IBJA നിരക്ക്: ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) ദിവസവും രണ്ട് തവണ (രാവിലെ 11:30, ഉച്ചയ്ക്ക് 2:30) ഔദ്യോഗിക നിരക്കുകൾ പ്രസിദ്ധീകരിക്കുന്നു. പ്രധാനപ്പെട്ട പത്ത് ബുള്ളിയൻ ഡീലർമാരുടെ ശരാശരി വിലയും തീരുവയും പ്രീമിയവും ചേർത്താണ് ഇത് കണക്കാക്കുന്നത്. കേരളത്തിലെ പ്രാദേശിക അസോസിയേഷനുകൾ ഗതാഗതച്ചെലവ് കൂടി ചേര്‍ത്ത് വില പുതുക്കും.  IBJA നിരക്ക് 24 കാരറ്റ് (99.9% ശുദ്ധി) സ്വർണത്തിനാണ്. ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന ശുദ്ധി അനുസരിച്ച് വില മാറും. 24K (99.9%):12,281 രൂപ  (അടിസ്ഥാനം),  22K (91.6%): 11,250 രൂപ, - 18K (75.0%): 9,211 രൂപ, 14K (58.5%): 7,184 രൂപ. സ്വർണ മൂല്യം, പണിക്കൂലി, ഹാൾമാർക്കിങ്, GST എന്നിവ ചേർത്താണ് ബില്ല് തയ്യാറാക്കുന്നത്.   നാണയങ്ങള്‍ക്ക് പണിക്കൂലി നല്‍കേണ്ടതില്ല

വില മാറ്റത്തിനുള്ള കാരണങ്ങൾ: ഡോളർ കരുത്താർജിച്ചാൽ സ്വര്‍ണവില കുറയും.  യുദ്ധമോ പണപ്പെരുപ്പമോ ഉണ്ടായാൽ കൂടും.  രൂപയുടെ മൂല്യം കുറയുന്നത് സ്വർണവില കൂടാന്‍ ഇടയാക്കും .  ഓണം, ദീപാവലി തുടങ്ങിയ ഉല്‍സവവേളകളില്‍  ഗ്രാമിന് 200-500 രൂപ വരെ സീസണ്‍ പ്രീമിയം വർധിക്കാം. 

ENGLISH SUMMARY:

Global gold prices are benchmarked in London per troy ounce in US dollars and converted into rupees before factoring in duties and taxes for India's market, which relies on imports for 99 percent of its gold. Dividing the international price by 31.1035 grams and multiplying by the USD-INR exchange rate sets the base rupee value, while a 15 percent total import levy applies from May 13, 2026. The India Bullion and Jewellers Association publishes benchmark rates twice daily across purity grades such as 24K, 22K, 18K, and 14K, with local associations adding transport costs and jewellers adding making charges, hallmarking, and GST. Exchange rate drops, inflation, war, and festive seasons like Onam and Diwali also drive price movements and seasonal premiums.