ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിന് പിന്നാലെയുണ്ടായ കുത്തനെ കയറ്റത്തിന് ഇടവേള. കേരളത്തില്‍ സ്വര്‍ണ വില പവന് 4000 രൂപ കുറഞ്ഞു. ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട വിലനിലവാരം, രൂപയുടെ വിനമയ നിരക്ക്, ബാങ്ക് നിരക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ വില പുനക്രമീകരിക്കുകയായിരുന്നു. ഗ്രാമിന് 500 രൂപ കുറഞ്ഞ് 14,890 രൂപയും പവന് 1,19,120 രൂപയുമാണ് പുതുക്കിയ വില. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 405 രൂപ കുറഞ്ഞു. 3240 രൂപ കുറഞ്ഞ് 97880 രൂപയിലെത്തി. സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സ്വര്‍ണ വില വര്‍ധിച്ചത്. ആറു ശതമാനമായിരുന്ന തീരുവയാണ് 15 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്.  ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണ വില ഉയരുമെന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറയുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ നിലമെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. 

രാവിലെ ഗ്രാമിന് 1,275 രൂപയും പവന് 10,200 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് 15,390 രൂപയും പവന് 1,23,120 രൂപയുമായി. സമീപകാലത്ത് കേരളത്തിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവായിരുന്നു ഇത്. 2026 ജനുവരി 29 തിനുണ്ടായ 1,31,160 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.

ENGLISH SUMMARY:

After a historic surge in gold prices following the import duty hike, Kerala witnessed a partial correction as prices dropped by ₹4,000 per sovereign. The revision was made based on updated calculations involving the new duty structure, rupee exchange rates, and banking norms. Currently, the price for a sovereign of 22-carat gold stands at ₹1,19,120, down from the earlier peak of ₹1,23,120 recorded in the morning. While the 15% import duty continues to impact the market, this minor dip reflects the market's attempt to stabilize amidst fluctuating demand and trade deficit concerns.