രാജ്യത്ത് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (വിമാന ഇന്ധനം) വില കുത്തനെ കൂട്ടി. ഇരട്ടിയിലധികമാണ് വര്‍ധന. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലീറ്ററിന് രണ്ട് ലക്ഷം രൂപ കവിഞ്ഞു. 2.07 ലക്ഷം രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യ സംഘര്‍ഷമാണ് വന്‍തോതില്‍ വില കൂടാന്‍ കാരണം.
ഡല്‍ഹിയില്‍ കിലോലീറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോള്‍ 2,07,342 രൂപയാണ്. മാര്‍ച്ച് ഒന്നിന് വിമാന ഇന്ധനത്തിന്‍റെ വില 5.7 ശതമാനം (5244.75 രൂപ) വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയായതോടെ വിമാന ടിക്കറ്റ് നിരക്കുകളിലും കാര്യമായ വര്‍ധന പ്രതീക്ഷിക്കാം. ഗള്‍ഫില്‍ നിന്നടക്കം സര്‍വീസുകള്‍ വന്‍തോതില്‍ തടസപ്പെട്ടത് വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിയിരുന്നു.
വിമാന ഇന്ധനത്തിന് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കിയിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിമാനക്കമ്പനികളുടെ ആകെ പ്രവർത്തന ചെലവിന്റെ 40% - 45% വരുന്നത് ഇന്ധനത്തിനാണ്. ഈ ശതമാനം ഇനി വലിയ തോതിൽ മാറും, ഇത് ചെറുകിട വിമാനക്കമ്പനികൾക്ക് പ്രവർത്തനങ്ങൾ ലാഭകരമല്ലാതാക്കും.