രണ്ടു മാസം മുന്‍പ് കയറിയ അതേ വേഗതയില്‍ തിരിച്ചറങ്ങുകയാണ് സ്വര്‍ണ വില. തിങ്കളാഴ്ച കേരളത്തില്‍ പവന് 4,360 രൂപ കുറഞ്ഞു. 1,02,680 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12935 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 6,560 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.
വില കുറഞ്ഞതോടെ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 116,386 രൂപ നല്‍കേണ്ടി വരും. പത്തു ശതമാനം പണിക്കൂലി കണക്കാക്കിയുള്ള വിലയാണിത്. ഭാരം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 445 രൂപയാണ് കുറഞ്ഞ് 10550 രൂപയിലെത്തി. പവന് 84400 രൂപ. വെള്ളി ലില പത്തു ഗ്രാമിന് 230 രൂപയിലാണ്.
രാജ്യാന്തര വില കുത്തനെ കുറഞ്ഞതാണ് കേരളത്തിലും വില കുറയുന്നതിന് കാരണം. വെള്ളിയാഴ്ച 4,490 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 4,348.60 ഡോളറിലാണ്. യു.എസ്– ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതാണ് സ്വര്‍ണ വില കുറയുന്നതിനുള്ള അടിസ്ഥാന കാരണം. രാജ്യാന്തര വില മൂന്നു ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ വില നാലു മാസത്തെ താഴ്ന്ന നിലയിലെത്തി.
രാജ്യാന്തര സംഘര്‍ഷങ്ങളില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി ലഭിക്കാറുണ്ട്. റഷ്യ– യുക്രൈന്‍ യുദ്ധ സമയത്ത് വില ഉയര്‍ന്നതാണ്. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണത്തിന്‍റെ ഗതി മാറ്റി. എണ്ണ വില ഉയരുന്നത് ലോകമത്തെമ്പാടും പണപ്പെരുപ്പം ഉയരും എന്നതാണ് കാരണം. ഇത് പലിശ നിരക്ക് ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും.
എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനോ നിലവിലെ സ്ഥിതിയില്‍ തുടരാനോ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞാഴ്ചയില്‍ യു.എസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കാനഡ എന്നിവ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇതിന്‍റെ സൂചനയാണ്. ഇത് യു.എസ് ഡോളറിന് നേട്ടമാണ്. ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിനുള്ള ഡിമാന്‍റ് കുറയ്ക്കും.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ഉയരുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരാന്‍ കാരണമാകും. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന സൂചനകളൊന്നും നിലവിലില്ലാത്തതിനാല്‍ സ്വര്‍ണ വില കൂടുതല്‍ താഴേക്ക് പോകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. അങ്ങനെയെങ്കില്‍ നാളെയോ അടുത്ത ദിവസങ്ങളിലോ സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക് എത്താം.
Google Trendign Topic: gold rate today kerala