gold-price

സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില. കഴി‍ഞ്ഞ് കുറേ ദിവസങ്ങളായി കൂടിയും കുറഞ്ഞും മാറിമറയുന്ന സ്വര്‍ണ വില ഇന്ന് താഴോട്ട്. പവന് 3680 കുറഞ്ഞ് 1,13,240 ആയി. ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയാകുകയും ചെയ്തു.

ഇന്നലെ രാവിലെ സ്വര്‍ണത്തിന് വില കൂടിയെങ്കിലും ഉച്ചയ്ക്ക് കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ പവന് അയ്യായിരത്തോളം രൂപയാണ് കൂടിയത്. പവന് 4840രൂപ വർധിച്ച് 1,17,120 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം. പിന്നാലെ വൈകിട്ട് പവന് 800 രൂപ കുറഞ്ഞ് 1,16,920 രൂപയാകുകയും ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒന്നിലധികം തവണയാണ് ഓരോ ദിവസവും വില മാറി മറയുന്നത്. ഇന്നും അതേ ട്രെന്‍ഡ് സ്വര്‍ണം പിന്തുടരുമോ എന്ന് കണ്ടറിയണം.

രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ‌ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വിലിയിടിവിന് തടസ്സവുമാകുന്നു. ഇതാണ് വിലയിലെ ചാഞ്ചാട്ടത്തിനും കാരണം. ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ജനുവരി 29ന് രാവിലെ കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തി. 1,31,160 രൂപയായിരുന്നു വില.

ENGLISH SUMMARY:

Gold prices in Kerala have witnessed a significant drop today, with the price per sovereign falling by ₹3,680 to reach ₹1,13,240. The price for one gram of gold also decreased by ₹460, bringing it down to ₹14,155. This comes after a period of intense volatility where prices fluctuated multiple times a day.