AI Generated Image
ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി കേരളത്തിലെ സ്വര്‍ണ വില ചൊവ്വാഴ്ച മൂന്നു തവണ കുറഞ്ഞു. ഇന്നലെ ഒരു ലക്ഷത്തില്‍ നിന്നും താഴെ ഇറങ്ങിയ സ്വര്‍ണ വില ചൊവ്വാഴ്ച പവന് 960 രൂപ കൂടി കുറഞ്ഞു, 98,920 രൂപയാണ് നിലവിലെ വില.
Also Read: സ്വർണവില ലക്ഷത്തിൽ എത്തിച്ചത് ആര്? 2026 ൽ പവന് 60,000 രൂപ! നടക്കുമോ സ്വപ്നം?
രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞു. ഉച്ചയ്ക്ക് 60 രൂപയുടെ കുറവ്. വൈകിട്ട് വീണ്ടും 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,365 രൂപയിലേക്ക് എത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഔൺസിന് 4,549 ഡോളറിലെത്തി റെക്കോര്‍ഡിട്ട സ്വർണവില ഇന്ന് താഴേക്കാണ്. രാവിലെ 4,340 ഡോളറിലായിരുന്നു സ്വര്‍ണ വില. ഇത് 4310 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 4274 ഡോളറിലേക്ക് താഴ്ന്ന ശേഷമാണ് സ്വര്‍ണം തിരികെ കയറിയത്.
ഡോളര്‍ മെച്ചപ്പെട്ടതും ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയിലെ ഇടിവിന് കാരണം. ഒരാഴ്ചയിലെ ഉയരത്തിലെത്തി. ഇതോടെ മറ്റു രാജ്യങ്ങളിലെ കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും. രാജ്യാന്തര വില കുത്തനെ കുറയുന്നതാണ് കേരളത്തിലും കുറയാന്‍ കാരണം. ഡിസംബര്‍ 23 നാണ് 1 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് സ്വർണ വില എത്തിയത്, 1,01,600 രൂപ. ഡിസംബര്‍ 28 ന് 1,04,440 രൂപ വരെ എത്തിയാണ് സ്വര്‍ണ വില താഴ്ന്നത്. മൂന്നു ദിവസത്തിനിടെ 5,520 രൂപ പവന് കുറഞ്ഞു.
Also Read: ഡോളര്‍ തകരും; ലോകത്തെ രാജാവാകാന്‍ മഞ്ഞ ലോഹം; സ്വര്‍ണ വിലയുടെ കുതിപ്പിന് ബ്രേക്കില്ല!
ഈ വര്‍ഷം ഇതുവരെ 65 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. 1979 നു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിത്. കമ്മോഡിറ്റി വിലകളിൽ രണ്ടു വർഷ കുതിപ്പിനു ശേഷം ഒരു ഇടവേള ഉണ്ടാകാറുണ്ട്. ഒപ്പം ലാഭമെടുപ്പും നടക്കുമെന്നതിനാല്‍ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വലിയ ഇടിവുണ്ടാകുമെന്നും പറയാനാകില്ല.
ജെപി മോർഗന്‍റെ 2026 ലെ സ്വർണ വില സംബന്ധിച്ച പ്രവചനം ട്രോയ് ഔണ്‍സിന് 5,055 ഡോളറാണ്. അതായത് നിലവിലെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും സ്വര്‍ണ വില രാജ്യാന്തര തലത്തില്‍ ഇനിയും 50 ഡോളര്‍ വരെ ഉയരാം. രൂപയുടെ ഇടിവ് കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ വില 1.25 ലക്ഷത്തിലേക്കും എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.