സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. പവന് 1120 രൂപ കുറഞ്ഞ് 98160 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയുമായി. ഇന്നലത്തെ കുതിപ്പിന് പിന്നാലെയാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഒരുലക്ഷത്തിന് വെറും 720 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായിരുന്നത്. ആയിരത്തിയെണ്‍പത് രൂപ ഇന്നലെ മാത്രം കൂടിയിരുന്നു.
ഒരു വര്‍ഷത്തിനിടെ മാത്രം പവന് 42,000ത്തിേലറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് ഒരു ലക്ഷത്തിലേറെ രൂപ നല്‍കേണ്ടി വരും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെ തുടര്‍ന്നാണ് ഇന്നത്തെയും വിലയിടിവ്. ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചത് സ്വര്‍ണത്തിന് കുതിപ്പ് നല്‍കുന്നിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. വരുന്ന വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചേക്കുമെന്നും ഈ ഊഹവും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണവില ഉയരുന്നതിനൊപ്പം ഇടിത്തീയായി രൂപയുടെ വിലയിടവ് തുടരുന്നു. ഡോളറിനെതിരെ മൂല്യം 90 രൂപ 83 പൈസയായി. ഓഹരി വിപണിയിലും ഇടിവ് പ്രകടമാണ്. 360 പോയിന്‍റ് ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 106 പോയിന്‍റും ഇടിഞ്ഞു.