gold-04

TOPICS COVERED

പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണവില. പവന് 160 രൂപയും  ഗ്രാമിന് 20 രൂപയും കൂടി. പവന് 91,040  രൂപയും ഗ്രാമിന് 11, 380 രൂപയായി.  രാജ്യാന്തര വിപണിയിൽ സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെയാണ് വിപണിയിൽ ഇടിവുണ്ടായത്. സ്​പോട്ട് ഗോൾഡ് വില 0.4 ശതമാനം ഇടിഞ്ഞ് 4,020.99 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 4,040.70 ഡോളറായി.

സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 9104 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.

ENGLISH SUMMARY:

Gold prices are soaring to record highs, reaching levels previously unseen. The price of gold has increased by ₹160 per sovereign and ₹20 per gram, bringing the current rates to ₹91,040 per sovereign and ₹11,380 per gram. Interestingly, this rise comes despite a slight dip in global gold prices, where spot gold fell by 0.4% to $4,020.99 and U.S. gold futures declined by 0.7% to $4,040.70. The global drop is attributed to investors booking profits after a long rally.