ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 92,000 രൂപ. ഇന്ന് സ്വര്‍ണവില പവന് 680 രൂപ കുതിച്ചുകയറിയതോടെയാണ് കുറഞ്ഞ പണിക്കൂലിയിട്ടാലും ഒരു പവന്‍ വാങ്ങാന്‍ ഇത്രയും തുക കൊടുക്കേണ്ടിവരുന്നത്. ഇതോടെ പവന് 85,000 കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10670 രൂപയാണ് ഇന്നത്തെ വില. ഈ മാസം ഇതുവരെ കൂടിയത് 7,720 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില 3798 ഡോളറായി ഉയര‍്ന്നതോടെയാണ് ഇവിടെയും വില കൂടിയത്. പിന്നാലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3800 ഡോളര്‍ പിന്നിട്ടു. ഇതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ട് കുതിക്കുമെന്ന് ഉറപ്പായി. .
നേരത്തെ തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം, കഴിഞ്ഞ മൂന്ന് ദിവസമായി, സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും അതിനുശേഷം 55 രൂപയും ഇന്ന് 85 രൂപയുമാണ് വർധിച്ചത്. ഈ റെക്കോർഡുകൾ ഇവിടെ അവസാനിക്കാൻ സാധ്യതയില്ല.
രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില കത്തിക്കയറും എന്നുള്ള സൂചനകളാണ് വരുന്നത്.