സ്വർണവിലയിൽ വീണ്ടും വർധന. റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു, ഇന്ന് വില കൂടുന്നത് രണ്ടാംതവണയാണ്. ഗ്രാമിന് 45 രൂപ കൂടി 10,365 രൂപയും പവന് 360 രൂപകൂടി 82,920 രൂപയുമായി. രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ പവന് 82,560 രൂപയായിരുന്നു. രാജ്യാന്തര സ്വർണവില 3,718ലേക്ക് എത്തിയതോടെയാണ് ഉച്ചതിരിഞ്ഞ് വീണ്ടും വില വർധിച്ചത്.
സ്വർണവില വലിയ തോതിൽ കുതിക്കും എന്നുള്ള സൂചനകളാണ് വരുന്നത്. രൂപയുടെ വിനിമയ നിരക്ക് 90ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. പവന് ഒറ്റദിവസം കൊണ്ട് കൂടിയത് 680 രൂപയാണ്. ഗ്രാമിന് ഇന്ന് 85 രൂപയും കൂടി. ഈമാസം 1 മുതൽ ഇന്ന് വരെ പവന് 5280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേ സമയം ജിഎസ്ടി ഇളവ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചില്ല. എച്ച് വൺബി വിസാ നയത്തിലും വ്യാപാര ചർച്ചകളിലുമുള്ള ട്രംപിന്‍റെ നിലപാടാണ് തിരിച്ചടിയായത്. സെൻസെക്സ് ഒരുഘട്ടത്തിൽ 420 പോയന്റിലേറെ ഇടിഞ്ഞ ശേഷം നില മെച്ചപ്പെടുത്തി. ഐടി സെക്ടറിലുണ്ടായ കനത്ത തിരിച്ചടിയാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. ഒരു ഘട്ടത്തിൽ ആയിരം പോയന്റിലേറെ നിഫ്റ്റി ഇടിഞ്ഞു. ജിഎസ്ടി പരിഷ്കരണത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചപ്പോലെ ഓട്ടോ, ഇൻഷൂറൻസ് അടക്കമുള്ള മേഖലകളിൽ പ്രതിഫലിക്കുന്നുണ്ട്.