gold-price-forcast

പ്രതീകാത്മക ചിത്രം

ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 74000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ  ഇന്നത്തെ വില 74,320 രൂപയാണ്. ഇന്ന് മാത്രം 2200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 9290 രൂപയായി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വലിയ വിലവർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്താരാഷ്ട്ര സ്വർണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13ഉം ആണ്. 

24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 12 ദിവസം കൊണ്ട് രാജ്യന്തര സ്വര്‍ണവിലയില്‍  560 ഡോളറിന്‍റെ  വര്‍നയാണുണ്ടായിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനയുണ്ടായിട്ടും സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

അക്ഷയതൃതീയ അടുത്തതിനാലും വിവാഹസീസണുകള്‍ തുടങ്ങാനിരിക്കുന്നതിനാലും സ്വര്‍ണവിലയിലെ വര്‍ധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാനിടയുണ്ട്. എങ്കിലും സ്വര്‍ണക്കടയിലെ കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകള്‍ സൂചിപ്പിക്കുന്നത് വില കൂടിയാലും സ്വര്‍ണത്തിന് ആവശ്യക്കാരേറെയാണ് എന്നതാണ്. സാധാരണക്കാരെയാണ് ഈ വില വര്‍ധന ഏറ്റവുമധികം ബാധിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ പണിക്കൂലി അടക്കം പതിനായിരത്തിന് മുകളില്‍ നല്‍കണം. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7650 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

ENGLISH SUMMARY:

Gold prices today