തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുതിപ്പില്‍. വ്യാഴാഴ്ച പവന് 200 രൂപ വര്‍ധിച്ച് 63,440 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 25 രൂപയുടെ വര്‍ധനയോടെ 7,930 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
മൂന്നാം ദിവസവും സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണ വില. 1,800 രൂപയാണ് മൂന്ന് ദിവസത്തിനിടെ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം. ഇതോടെ അഞ്ച് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണത്തിന് 68,665 രൂപ നല്‍കണം. ഒരു ഗ്രാം ആഭരണത്തിന് 8,583 രൂപയ്ക്ക് മുകളിലാണ് വില. ഇന്നത്തെ വിലയില്‍ അഞ്ച് പവന്‍റെ ആഭരണത്തിന് 3.43 ലക്ഷം രൂപ നല്‍കണം.
ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍റ് ഉയര്‍ന്നതാണ് പെട്ടന്ന് വില ഉയരാന്‍ കാരണം. രാജ്യാന്തര വില 2,867 ഡോളറിന് അരികിലാണ്. ബുധനാഴ്ച രേഖപ്പെടുത്തിയ ഔണ്‍സിന് 2882.16 ഡോളറാണ് സ്പോട്ട് ഗോള്‍ഡിന്‍റെ സര്‍വകാല റെക്കോര്‍ഡ്.
യു.എസ് പ്രഖ്യാപിച്ച 10 ഇറക്കുമതി ചുങ്കത്തിന് മറുപടിയായി ചൈനയും നികുതി ഈടാക്കാന്‍ തീരുമാനിച്ചതോടെയാണ് വ്യാപാര യുദ്ധത്തിന്‍റെ സാധ്യതകള്‍ ഉയര്‍ന്നത്. നിലവിലെ ആശങ്ക പരിഹരിക്കാന്‍ ചൈനീസ് പ്രസിഡന്‍റുമായി ഉടന്‍ ചര്‍ച്ചയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. രാജ്യാന്തര ആശങ്കകള്‍ക്കിടയില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന പേരുണ്ട്. ഇതാണ് ഇന്നലെ വില സര്‍വകാല ഉയരത്തിലെത്തിയത്.