ഇന്ത്യ– യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവച്ചതോടെ നമ്മുടെ സ്വന്തം കള്ളിനും ഗോവന്‍ ഫെനിക്കുെമല്ലാം നല്ല കാലം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വാണിജ്യമന്ത്രി പിയുഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജൊനാഥന്‍ റെയ്നോള്‍ഡുമാണ് കരാറില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷത്തെ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്. പ്രതിവര്‍ഷം 34 ബില്യണ്‍ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക വളര്‍ച്ചയ്ക്ക് പുറമെ തൊഴില്‍ നൈപുണ്യം, തൊഴിലവസരങ്ങള്‍ തുടങ്ങി ഒട്ടേറെ വാതിലുകളാണ് കരാറിലൂടെ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത്. ഐടി, സാമ്പത്തിക, പ്രഫഷനല്‍, മാനെജ്മെന്‍റ്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വളര്‍ച്ച പ്രതീക്ഷിക്കുന്നത്. 26 ബ്രിട്ടിഷ് കമ്പനികള്‍ ഇതിനകം പുതിയ ബിസിനസ് ഇന്ത്യയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
വില കുറയുന്നതെന്തെല്ലാം?
- മെഡിക്കല്‍ സാമഗ്രികള്‍, വിമാനത്തിന്‍റെ സാമഗ്രികള്‍ തുടങ്ങി മുന്‍പ് യു.കെയില്‍ നിന്ന് വന്‍ തുകയ്ക്ക് ഇറക്കുമതി ചെയ്തിരുന്നവ കുറഞ്ഞ വിലയില്‍ ലഭ്യമാകും.
- ബ്രിട്ടനില്‍ ഉല്‍പാദിപ്പിക്കുന്ന ശീതള പാനീയങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ബിസ്കറ്റുകള്‍, ആട്ടിറച്ചി, സാല്‍മണ്‍ മല്‍സ്യം, കാറുകള്‍, ചോക്കലേറ്റുകള്‍ എന്നിവയുടെ നികുതി 15 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 110 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കും കുറയും. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- വിസ്കി ഉള്‍പ്പടെയുള്ളവ ഇന്ത്യയിലേക്ക് എളുപ്പത്തില്‍ ഇറക്കുമതി ചെയ്യാന്‍ ബ്രിട്ടിഷ് കമ്പനികള്‍ക്ക് കഴിയും. വിസ്കിയുടെ ഇറക്കമതി തീരുവ 150 ശതമാനത്തില്‍ നിന്ന് ഉടനടി 75 ശതമാനത്തിലേക്കും പത്തുവര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലേക്കും കുറയ്ക്കും.
- ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ യുകെയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ജീവിതം കൂടി മെച്ചപ്പെടുത്താന്‍ ഉതകുന്നതാണ് വ്യാപരക്കരാറെന്നാണ് വിലയിരുത്തല്‍. 36 സേവന മേഖലകളില്‍ കൂടി ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്കും സംരംഭകര്‍ക്കും കടന്നുചെല്ലാന്‍ കഴിയും.
- രാജ്യത്ത് ഓഫിസ് തുറക്കാതെ തന്നെ 35 മേഖലകളില്‍ രണ്ടു വര്‍ഷം വരെ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ജോലി ചെയ്യാന്‍ കഴിയും. പ്രതിവര്‍ഷം 60,000 ഐടി പ്രഫഷനലുകള്‍ക്ക് ഈ വ്യവസ്ഥ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍, വിപ്രോ തുടങ്ങിയ കമ്പനികള്‍ക്കും ഇത് നിര്‍ണായകമാകും.
- യുകെയിലെ സാമൂഹിക സുരക്ഷ നികുതികള്‍ അടയ്ക്കുന്നതില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഇളവ് ലഭിക്കും.
- ഐടി പ്രഫഷനലുകള്‍ക്ക് പുറമെ യോഗ അധ്യാപകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ മറ്റ് കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും യുകെയില്‍ തൊഴിലവസരങ്ങള്‍ വിശാലമാകും.
ENGLISH SUMMARY:
Discover how the India-UK Free Trade Agreement will make UK goods like whisky, cars, and chocolates cheaper, create job opportunities for Indian professionals in the UK, and boost bilateral trade. Learn the full details now.