A signage of Indian conglomerate Adani is seen on a corporate building in Mumbai on February 2, 2023. - Trading was suspended on February 2 in the shares of five more firms in tycoon Gautam Adani's beleaguered business empire after their prices plunged in opening trade. (Photo by INDRANIL MUKHERJEE / AFP)

Adani corporate building in Mumbai (File)

TOPICS COVERED

റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടുതല്‍ ശക്തരാകാന്‍ പുതിയ ശ്രമങ്ങളുമായി അദാനി ഗ്രൂപ്പ്. ഗ്രൂപ്പിന്‍റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അദാനി റിയൽറ്റി റീട്ടെയിൽ, എഫ് ആൻഡ് ബി (ഫുഡ് ആൻഡ് ബിവറേജസ്) എന്നീ വിഭാഗങ്ങളിലേക്കുള്ള ജോലികൾ കമ്പനി ലിങ്ക്ഡ്ഇൻ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ പരസ്യപ്പെടുത്തിക്കഴിഞ്ഞു.

ഇതിന്‍റെ ഭാഗമായി വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ളതോ വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതോ ആയ പ്രദേശങ്ങളുടെ വികസനമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ പ്രദേശങ്ങളില്‍ ഷോപ്പിങ് സെന്‍ററുകള്‍, മൾട്ടിപ്ലക്‌സ്, ഫുഡ് കോർട്ടുകൾ, സ്പാ തുടങ്ങിയവ നിർമ്മിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചു. ഫീനിക്‌സ് മിൽസിന്‍റെ പ്രസിഡന്‍റും മാൾ ഡയറക്ടറുമായ രാജേന്ദ്ര കൽക്കറെ ഈയിടെയാണ് അദാനി ഗ്രൂപ്പിന്‍റെ മാളുകളുടെയും ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്‍റെയും ബിസിനസ് മേധാവിയായി എത്തിയത്.

മുംബൈ വിമാനത്താവളത്തിൽ 160 ഏക്കറും ലഖ്‌നൗവിൽ 100​​ഏക്കറും നവി മുംബൈയിൽ 200 ഏക്കറും ജയ്പൂരിൽ 17 ഏക്കറും തിരുവനന്തപുരത്ത് 2 ഏക്കറും ഗ്രൂപ്പ് വികസിപ്പിക്കും. വിമാനത്താവളങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങള്‍ വികസിപ്പിച്ച് മാളുകളിലേക്കും ഹോട്ടലുകളിലേക്കും മൾട്ടിപ്ലക്സുകളിലേക്കും വിമാന യാത്രക്കാരെ എത്തിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ നിലവിലുള്ള ഏഴ് വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ എംഡി കരൺ അദാനി അടുത്തിടെ പറഞ്ഞിരുന്നു. മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നവീകരണമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

To become stronger in the real estate and hospital sectors, Adani Group aims to expand furthe