ഡോണാൾഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണികൾ ഇന്ത്യയ്ക്ക് മുകളിലും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്ന 3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നികുതി നിരക്ക് 9.50 ശതമാനമാണ്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന അതേ താരിഫ് യുഎസ് ചുമത്തിയാല്‍ ഇന്ത്യയിലെ ഓട്ടോ മുതല്‍ അഗ്രി സെക്ടറുകള്‍ക്ക് ഇത് തിരിച്ചടിയാകും. സിറ്റി റിസര്‍ച്ചിന്‍റെ വിലയിരുത്തല്‍ പ്രകാരം വര്‍ഷത്തില്‍ നഷ്ടം 700 കോടി ഡോളറാണ്.
ഏറ്റവും കൂടുതൽ തിരിച്ചടിക്ക് സാധ്യതയുള്ളത് രാസവസ്തുക്കൾ, ലോഹ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കാണെന്ന് സിറ്റി ഗ്രൂപ്പിന്‍റെ നിരീക്ഷണം. ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയും തിരിച്ചടിയുടെ കൂട്ടത്തിലുണ്ട്. 2024-ലെ ഇന്ത്യയുടെ 74 ബില്യൺ ഡോളറിന്റെ യുഎസ് വ്യാപാര കയറ്റുമതിയിൽ 8.5 ബില്യൺ ഡോളര്‍ മുത്തുകൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഉള്‍പ്പെടുന്നു.
നാല് ബില്യൺ ഡോളറിന്റെ മരുന്നുകൾ, നാല് ബില്യൺ ഡോളറിന്റെ പെട്രോകെമിക്കൽസ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി. മൊത്തത്തിൽ, 2023-ൽ ഇന്ത്യ ഏകദേശം 11 ശതമാനം താരിഫ് ഈടാക്കി. ഇത് യുഎസ് താരിഫുകളേക്കാൾ 8.2 ശതമാനം കൂടുതലാണെന്നും സിറ്റി പറയുന്നു.
അപകടസാധ്യതകൾ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ അനുരഞ്ജന സമീപനം വ്യാപാര നയതന്ത്രത്തിൽ ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നുണ്ട്. ഇത് ഇന്ത്യ– അമേരിക്ക സാമ്പത്തിക പങ്കാളിത്തത്തിന് ശക്തമായ അടിത്തറയിടുന്നുവെന്ന് യെസ് സെക്യൂരിറ്റീസ് പറയുന്നു. യുഎസ് ഇറക്കുമതിയില്‍ സ്റ്റീലിനുള്ള നികുതി കുറയ്ക്കുകയോ യുഎസ് കമ്പനിയായ ടെസ്‍ലയ്ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വഴി സുഖമാക്കുകയോ ചെയ്യുന്നതോടെ ഇന്ത്യ–യുഎസ് വ്യാപാര ആശങ്കയെ ലഘൂകരിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍.
ഈ സംഭവവികാസങ്ങൾക്കിടയില്‍ ഇന്ത്യ– യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചർച്ചകള്‍ മുന്നോട്ട് പോകുകയാണ്. ചരക്ക് സേവന മേഖലയിലെ ഇന്ത്യ-യുഎസ് വ്യാപാരം ശക്തിപ്പെടുത്തുക, വിപണി പ്രവേശനം വർധിപ്പിക്കുക, താരിഫ്, നോൺ-താരിഫ് തടസ്സങ്ങൾ കുറയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖല ആഴത്തിലാക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വാഷിംഗ്ടണിൽ വ്യാപാര ചർച്ചകൾ നടത്തുന്നതിനാല്‍ വരും ആഴ്ചകളിൽ ചർച്ചകളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും.
അതേസമയം തന്നെ യുഎസ് ഇറക്കുമതികൾക്ക് ഇന്ത്യ തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. 'ഇന്ത്യ നമ്മളിൽ നിന്ന് വൻതോതിലുള്ള താരിഫുകൾ ഈടാക്കുന്നു. ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല. അവസാനം അവരെന്താണ് ചെയ്യുന്നതെന്ന് കണ്ടുപിടിക്കപ്പെട്ടതോടെ താരിഫ് കുറയ്ക്കാന്‍ തയ്യാറായി', എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചർച്ചകള്‍ നടക്കുന്നതായി വ്യക്തമാക്കിയെങ്കിലും താരിഫ് സംബന്ധിച്ച ഒരു തീരുമാനവും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് 'സീറോ ടാക്സ്' എന്നതാണ് ടെസ്‍ലയുടെ ആവശ്യം. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ട്രംപിന്‍റെ പ്രസ്താവന എന്നും വിലയിരുത്തലുണ്ട്. നിലവില്‍ ഇന്ത്യയില്‍ വാഹന ഇറക്കുമതി നികുതി 110 ശതമാനം വരെയാണ്. ലോകത്തിലെ ഏറ്റവും വലിയ നികുതി എന്നാണ് നേരത്തെ ടെസ്‍ല സിഇഒ ഇതിനെ വിശേഷിപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റായിരുന്നിട്ടും ഇന്ത്യയിലേക്ക് ടെസ്‍ലയുടെ വരവിന് തടസമായത്