പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടെന്ന് സാമ്പത്തിക സര്‍വെ. 2027 ഓടെ ജി.ഡി.പി വളര്‍ച്ച 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലാവും. ആഭ്യന്തര വിപണിയിലെ വളര്‍ച്ച ഗുണംചെയ്യുന്നു. വിദേശ മൂലധന നിക്ഷേപം കുറയുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാവുന്നതെന്നും സര്‍വെ വ്യക്തമാക്കുന്നു.
യു.എസിന്‍റെ ഉയര്‍ന്ന തീരുവയും രാജ്യാന്തര സംഘര്‍ഷങ്ങളും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ സമ്പദ് വ്യവസ്ഥ അതിജീവിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വെ. ജി.എസ്.ടി നിരക്ക് ഏകീകരണവും ആദായനികുതി ഇളവും അടക്കമുള്ള പരിഷ്കാരങ്ങള്‍ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തി. കയറ്റുമതി 825 ബില്ല്യന്‍ ഡോളറില്‍ എത്തി. വര്‍ഷം 6.1 ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. യു.എസുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം തന്നെ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം കരുത്താര്‍ജിച്ചാലെ രൂപയ്ക്ക് പിടിച്ചു നില്‍ക്കാനാകു എന്നും സര്‍വെ പറയുന്നു. ദേശീയ പാതയടക്കം അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മുതല്‍മുടക്ക് നാലിരട്ടി വര്‍ധിച്ചു. പൊതുകടം ജി.ഡി.പിയുടെ 4.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു.
ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ നേട്ടം കൈവരിക്കാനായി. എന്നാല്‍ കാലാവസ്ഥ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായേക്കാം എന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.