സര്‍വകാല റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഡോളറിനെതിരെ  90.48 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി. ഡിസംബർ നാലിന് രേഖപ്പെടുത്തിയ 90.42 എന്ന എക്കാലത്തെയും താഴ്ന്ന റെക്കോർഡാണ് മറികടന്നത്. യുഎസുമായുള്ള വ്യാപാരക്കരാർ അനിശ്ചിതത്വത്തിൽ തുടരുന്നതും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള ഡോളർ പുറത്തേക്കൊഴുകിയതും രൂപയ്ക്ക് തിരിച്ചടിയായി. ഈ വർഷം ഡോളറിനെതിരെ 5 ശതമാനത്തിലേറെ ഇടിഞ്ഞ രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയാണ്.

ENGLISH SUMMARY:

Rupee fall is impacting the Indian economy significantly. The Indian Rupee has hit an all-time low against the US dollar due to global market factors and corporate outflows.