2024-25 സാമ്പത്തിക വർഷത്തിൽ സൗത്ത് ഇന്ത്യന്‍ ബാങ്കിന് റെക്കോര്‍ഡ് അറ്റാദായം. 1303 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത് . മുൻ വർഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് വർധന. കഴിഞ്ഞവര്‍ഷം 1070.08 കോടി രൂപയായിരുന്നു. 40 ശതമാനം ഡിവിഡന്റിന് ശുപാർശ ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 1,867.67 കോടി രൂപയിൽ നിന്ന് 2,270.08 കോടി രൂപയായും വർധിച്ചു. തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു.