കർഷകരിൽ നിന്നും പച്ചക്കറികൾ നേരിട്ട് വാങ്ങി വിവിധ കറികൾക്ക് ആവശ്യമായ രീതിയിൽ അരിഞ്ഞ് വിപണിയിലെത്തിക്കുകയാണ് കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ. കുറുമശേരി യൂണിറ്റാണ് ഫ്രഷ് പച്ചക്കറികൾ തയ്യാറാക്കുന്നത്. പാചകം എളുപ്പമാക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച ലാഭം നൽകുകയും ചെയ്യുന്ന ഈ പച്ചക്കറികൾക്ക് അമിത വില ഈടാക്കാതെയാണ് വീടുകളിൽ എത്തിക്കുന്നത്.
വിഎഫ്പിസികെയുടെ സ്വാശ്രയ സമിതിയാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ടെത്തിയിരിക്കുന്നത്. ആവശ്യക്കാർക്ക് ഓർഡറുകൾ തലേ ദിവസം ഒമ്പതു മുതൽ ഏഴു മണി വരെ നൽകാവുന്നതാണ്. പൊതു വിപണിയിലെ വിലവ്യത്യാസം ഈ പച്ചക്കറികൾക്ക് ഉണ്ടാവുന്നില്ല എന്നത് ഉപഭോക്താവിനെ സഹായകരമാകുന്നത്. മുപ്പതോളം വിഭവങ്ങൾക്കുള്ള പച്ചക്കറികളാണ് കുറുമശേരിയിൽ നിന്നും വിപണിയിലെത്തുന്നത്
കൂടുതൽ വിവരങ്ങൾക്ക്
വിഎഫ്പിസികെ ഫ്രഷ് വെജിറ്റബിൾ കട്ട് യൂണിറ്റ് കുറുമശേരി യൂണിറ്റ് ഫോൺ 8547600173
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.