E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:08 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

പഠനത്തൊടൊപ്പം കൃഷിയിലും മിടുക്കരാണ് ഈ വിദ്യാർഥികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കല്ലിങ്ങൽ പറമ്പ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ. മലപ്പുറം ജില്ലയിൽ തന്നെ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന -  കർഷക ക്ഷേമ വകുപ്പിന്റെ പദ്ധതി പ്രകാരമാണ് ഈ സ്കൂളിലും പച്ചക്കറി കൃഷി ആരംഭിച്ചത്. കൽപ്പകഞ്ചേരി കൃഷി ഭവന്റെ പിന്തുണയോടെ സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറി കൃഷിയെ ഏറ്റെടുക്കുന്നത്. വിദ്യാർത്ഥികളുടെ താൽപര്യത്തിന് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും സ്കൂൾ മാനേജ്മെന്റും അകമഴിഞ്ഞ് നൽകി.

സ്കൂൾ കോമ്പൗണ്ടിന്റെ ഭാഗമായുള്ള ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി. ചെങ്കൽ പാറകൊണ്ട് വളരെ കാഠിന്യമുള്ള ഭൂമിയാണ് ഇവിടെ.  തൂമ്പ താഴാത്ത ഭൂമിയിൽ ജെസിബി കൊണ്ട് മണ്ണിളക്കിയും ട്രാക്ടർ കൊണ്ട് മണ്ണ്  പൂട്ടിയും പുറമേ നിന്ന്  മണ്ണ് കൊണ്ട് വന്നിട്ടും  ഒക്കെയാണ് ചെടികൾക്കാവശ്യമായ തടമൊരുക്കാനുള്ള മണ്ണ്  രൂപപ്പെടുത്തിയത് . ഇളക്കിയ മണ്ണിൽ കുമ്മായം കൂട്ടി കലർത്തി രണ്ടാഴ്ച്ചയോളം നനച്ചിട്ടു. ഇതിനു ശേഷം അടിവളമായി ചാണകവും കോഴി കാഷ്ഠവും മണ്ണുമായി വീണ്ടും കൂട്ടി കലർത്തിയാണ് വിത്തുകൾ പാകാനും തൈകൾ നടാനും പരുവമാക്കിയത് . പദ്ധതി നടപ്പാക്കുന്നതിൽ മാത്രമല്ല കൃഷിയുടെ ഓരോ ഘട്ടത്തിലും  ആവശ്യമായ മാർഗനിർദേശങ്ങളുമായി കൃഷി ഓഫീസർ രമേഷ് കുമാർ വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.

50 ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത് . സിന്ദൂരം ചീര, സി.ഒ ചീര, പാലക്ക് ചീര തുടങ്ങിയ ചീര ഇനങ്ങളും അർക്ക, അനാമിക, ആനകൊമ്പൻ എന്നീ വെണ്ട ഇനങ്ങളും , വെള്ളനൊച്ചി, കരിനൊച്ചി, അനുഗ്രഹ തുടങ്ങിയ മുളക് ഇനങ്ങളും ഇവിടുത്തെ പ്രധാന കൃഷിയാണ്. ഹരിത, നീലിമ,   വേങ്ങേരി, പൂസ പർപ്പിൾ റൗണ്ട്, പൂസ പർപ്പിൾ ക്ലസ്റ്റർ എന്നീ വഴുതന ഇനങ്ങളും അർക്കാ രക്ഷക്, വെള്ളായണി വിജയ്, അനഘ തുടങ്ങിയ തക്കാളി വർഗങ്ങളും മികച്ച വിളവാണ് ചെങ്കൽ പാറ നിറഞ്ഞ ഈ മണ്ണിൽ നൽകിയിരിക്കുന്നത്.  ഇതിനു പുറമേ ഇനിയുമുണ്ട് പച്ചക്കറി കൃഷിയുടെ നിര. 8 ഇനങ്ങളിൽ പെട്ട പയറുകൾ, പടവലം, പാവൽ, ചുരയ്ക്കാ, പീച്ചിൽ, മത്തൻ, കാബേജ്, കോളിഫ്ലവർ, ബ്രക്കോളി, ബീൻസ്, കൂർക്കാ, മധുരക്കിഴങ്ങ് എന്നിങ്ങനെ നീളുന്നു പച്ചക്കറിയുടെ  ഇന വൈവിധ്യങ്ങൾ . 

പ്രോജക്ടിന്റെ ഭാഗമായി 50 സ്ക്വയർ മീറ്ററിലുള്ള ഒരു മഴമറ കൃഷിയും വിദ്യാർത്ഥികൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ജലസേചനത്തിനായി തുള്ളി നനയും തിരി നനയും അടക്കമുള്ള മാർഗങ്ങളാണ് കൃഷിയിടത്തിൽ അവലംബിച്ചിരിക്കുന്നത്. കൃഷിയുടെ ആരംഭം മുതൽ വിപണനം വരെയുള്ള ഓരോ ഘട്ടങ്ങളിലും   വിദ്യാർത്ഥികളുടെ കൂട്ടായ്മ സജീവമാണ്.  ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ വിപണനം ചെയ്യുന്നതിനു വേണ്ടി സ്കൂളിനോട് അനുബന്ധിച്ചു തന്നെ ഒന്നിടവിട ദിവസങ്ങളിൽ പച്ചക്കറി ചന്തയും വിദ്യാർത്ഥികൾ തന്നെ നടത്തുന്നുണ്ട്.

കൃഷിയുടെ വിളവെടുപ്പിന്റെ കാത്തിരിപ്പ് ദൈർഘ്യം കുറയ്ക്കാനും കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവ് എടുക്കാനുമായി ഇടകലർത്തിയുള്ള കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. കീടങ്ങളുടെ ആക്രമണം ഒരു പരിധി വരെ കുറയ്ക്കാനും കള നിയന്ത്രണ വിധേയമാക്കാനും ഈ രീതി ഫലപ്രദമാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷിയും കൃഷിരീതികളും  സമ്പൂർണ വിജയം കൈവരിക്കുക തന്നെ ചെയ്തിട്ടുണ്ട് ഇവിടെ.

പാരിസ്ഥിതക എൻജീനിയറിങ്ങ് സങ്കേതങ്ങളും കൃഷിയുടെ ഭാഗമായി ഇവിടെ നടപ്പാക്കിയിട്ടുണ്ട്. കെണി വിളകളായി വെന്തി, വാടാമുല്ല, കടുക് എന്നിവയാണ് ഇവിടെ നട്ടിരിക്കുന്നത്.  പച്ചക്കറികൾക്കിടയിൽ അലങ്കാരവും ഒപ്പം ഒരു വരുമാനവും  കൂടിയാണ്   ആണ് ഈ കെണിവിള കൃഷികൾ. ഇത് കൂടാതെ ചെടികൾക്കിടയിൽ പേരുകൾ എഴുതി വച്ചിരിക്കുന്ന മഞ്ഞ ബോർഡുകൾ മഞ്ഞ കെണികളാണ്. കീടങ്ങളെ പിടിച്ചെടുക്കാനായി മഞ്ഞ ബോർഡിൽ വെള്ള ഗ്രീസാണ് പുരട്ടിയിരിക്കുന്നത്. 

കൃഷിയോടുള്ള ആഭിമുഖ്യവും, വിജയത്തിനായുള്ള  നിശ്ചയദാർഡ്യവും ഒപ്പം ശാസ്ത്രീയമായ കൃഷിരീതികളും തന്നെയാണ് ഈ വിദ്യാർത്ഥി കൂട്ടായ്മയുടെ പച്ചക്കറി കൃഷിയുടെ വിജയരഹസ്യം .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :