ആണവായുധവുമായി കൊലവിളി നടത്തുന്ന ഉത്തരകൊറിയയെ ഉപരോധങ്ങൾ വഴി വളഞ്ഞിട്ടു പിടിക്കാനാണ് അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ നമുക്കെന്തു കാര്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപിന് ഇപ്പോൾ ഉത്തരകൊറിയയെ നോക്കിയിരിക്കാനേ സമയമുള്ളൂ. അമേരിക്കയെ ആകെ തകർത്തുകളയുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ നിൽക്കുമ്പോൾ ട്രംപിന് മറ്റു മാർഗങ്ങളില്ലല്ലോ.
അമേരിക്കയുടെ യുദ്ധവിമാനങ്ങൾ കൊറിയൻ ഭൂഖണ്ഡങ്ങൾക്കു മേൽ പറക്കുന്നത് വെറുതെയല്ല. ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ വെല്ലുവിളിച്ചതു തന്നെ കാരണം. അവരുടെ ഓരോ പരീക്ഷണവും വാഷ്ങ്ടണിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപായ ഗുവാമിനെ ഇല്ലാതാക്കുമെന്നാണ് കിം ജോങ് ഉന്നിന്റെ ഭീഷണി.