ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി ട്വന്റി മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം. മഴ തടസപ്പെടുത്തിയ മല്‍സരത്തില്‍ ഇന്ത്യന്‍ വിജയലക്ഷ്യം 6 ഓവറില്‍ 48 റണ്‍സാക്കി ചുരുക്കുകയായിരുന്നു. മൂന്ന് പന്ത് ബാക്കിയാക്കി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
കളിതുടങ്ങും മുന്‍പെ മഴയായിരുന്നു ഭീഷണി. ഭയന്നത് സംഭവിച്ചു. കളിയുടെ സിംഹഭാഗവും മഴയെടുത്തു. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് അത്ര മികച്ച തുടക്കമല്ലായിരുന്നു. സ്മിത്തിന്റെ അഭാവത്തില്‍ ഓസീസിനെ നയിച്ച വാര്‍ണറെ ഭുവനേശ്വര്‍ വീഴ്ത്തി. പക്ഷെ ആരണ് ഫിഞ്ച് ആഞ്ഞടിച്ചു. സ്കോര്‍ ബോര്‍ഡിലേക്ക് ഫിഞ്ച് വക 30 പന്തില്‍ 42 റണ്‍സ്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ കൂടി മാക്സ്വെല് ചഹലിന് മുന്നില്‍ അടിയറവ് വച്ചു.
കുല്‍ദീപ് യാദവിന് മുന്നില്‍ ഓസീസ് വട്ടം കറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഓസീസ് 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. 6 ഓവറില്‍ 48 റണ്‍സായി വിജയലക്ഷ്യം ചുരുങ്ങി. രോഹിത് ശര്‍മ്മ ബോള്‍ഡായെങ്കിലും കോഹ്ലിയും ധവാനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കുല്‍ദീപ് യാദവാണ് കളിയിലെ കേമന്‍.