ഗോള്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തന്നെ മേധാവിത്വം ഉറപ്പിച്ച് ഇന്ത്യ. ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 399 റണ്‍സെടുത്തു. ധവാന് 190 റണ്‍സെടുത്തപ്പോള്‍ പൂജാര 144 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ടെസ്റ്റിന്റെ ഒന്നാംദിവസം ഇന്ത്യ നേടുന്ന ഏററ്റവും ഉയര്‍ന്ന സ്കോറാണിത്.
തുടക്കം അത്ര നന്നായില്ല. പിന്നീടങ്ങോട്ട് കളിമാറി. ധവാനും പൂജാരയും ടോപ് ഗിയറിലായതോടെ ഏകദിനമെന്നപോലെ റണ്‍സൊഴുകി. 110 പന്തില്‍ ശിഖര്‍ ധവാന് സെഞ്ചുറി. കരിയറിലെ അഞ്ചാമത്തെ ശതകം
തിരിച്ചുവരവ് ആഘോഷിച്ചുമുന്നേറിയ ധവാന് 10 റണ്‍സകലെ ഇരട്ടസെഞ്ചുറി നഷ്ടമായി. 253 റണ്‍സിന്റെ കൂട്ടുകെട്ടിന് വിരാമം. പൂജാരയുടെ ഊഴമായിരുന്നു പിന്നീട്. സെഞ്ചുറി നേട്ടത്തില്‍ പൂജാര ഇങ്ങനെ ബാറ്റുയര്‍ത്തുന്നത് പന്ത്രണ്ടാംവട്ടം. ഇതിനിടെയില്‍ വിരാട് കോഹ്ലിയെ നഷ്ടമായെങ്കിലും 39 റണ്‍സുമായി രഹാനെ പൂജാരക്ക് നല്ലതോഴനായി.