200ാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സെഞ്ചുറി. കോഹ്ലിയുടെ 31ാം ഏകദിന സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്നവരുടെ പട്ടികയില്‍ കോഹ്ലി രണ്ടാം സ്ഥാനത്ത് എത്തി. കോഹ്ലിക്ക് മുന്നില്‍ സച്ചിന് തെന്‍ണ്ടുല്‍ക്കര്‍ മാത്രമാണ് ഇനിയുള്ളത്.200 മല്‍സരങ്ങളില്‍ നിന്ന് ഏറ്റവുമധികം റണ്‍സെന്ന ബഹുമതിയും കോഹ്ലിക്ക് സ്വന്തം.
Advertisement