ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. 237 റണ്‍സായിരുന്നു ശ്രീലങ്ക പാക്കിസ്ഥാനു മുന്നില്‍വെച്ച വിജയലക്ഷ്യം. ഒരു ഘട്ടത്തില്‍ 162 ന് ഏഴ് എന്ന നിലയില്‍ പാക്കിസ്ഥാന് തോല്‍വി മുന്നില്‍കണ്ടതാണ്.
ഇരുവശത്തേക്കും മാറിമറിയാവുന്ന ഘട്ടത്തില്‍ സഫ്രാസ് അഹമ്മദും മുഹമ്മദ് ആമിറും ചേര്‍ന്നുള്ള 75 റണ്‍സ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വിജയവഴിയിലെത്തിച്ചു. നിര്‍ണായകഘട്ടത്തില്‍ ശ്രീലങ്കന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നതും പാക്കിസ്ഥാന് തുണയായി. 44.5 ഒാവറില്‍ പാക്കിസ്ഥാന് ലക്ഷ്യം മറികടന്നു. സെമി ബര്‍ത്തും.
71 റണ്‍സുമായി പുറത്താകാതെ നിന്ന സര്‍ഫ്രാസാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. 237 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഒാപ്പണര്‍മാര്‍ നല്‍കിയത്. പാക് നിരയില്‍ ഫഖര്‍ സമനും അര്‍ദ്ധ സെഞ്ചുറി നേടി.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നാലു പന്ത് ശേഷിക്കേ ഒാള് ഔട്ടാകുകയായിരുന്നു. 73 റണ്‍സെടുത്ത നിരോഷന്‍ ഡിക് െവല്ലാമ് ലങ്കയുടെ ടോപ് സ്കോറര്‍.