ബെംഗളൂരു ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന പരാതിയിൽ കുടകിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശിക ബിജെപി നേതാവ് ആണു പരാതി നൽകിയത്. പിടിയിലായവർ ഒരു പാർട്ടിയുടെയും അനുഭാവികളല്ലെന്നു പൊലീസ് പറഞ്ഞു. വിശ്വാസത്തിനു വ്രണം ഏൽപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമം എന്ന കുറ്റം ചുമത്തി 295എ വകുപ്പനുസരിച്ചാണു കേസെടുത്തിരിക്കുന്നത്. യുവാക്കളെ കൗൺസലിങ്ങിനു ശേഷം വിട്ടയയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇതിനെതിരെ എതിർപ്പുയർന്നു.
Advertisement