E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചാംപ്യന്‍സ് ട്രോഫി: ന്യൂസീലന്‍ഡിനെ 87 റണ്‍സിന് തോല്‍പിച്ച് ഇംഗ്ലണ്ട് സെമിഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിനെ 87 റണ്‍സിന് തോല്‍പിച്ച് ഇംഗ്ലണ്ട് സെമിഫൈനലില്‍ കടന്നു. 311 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് 44.3 ഓവറില്‍ 223 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ടിന്റെ ജേക്ക് ബോളാണ് മാന്‍ ഓഫ് ദ് മാച്ച്. 

ഇംഗ്ലണ്ടിന്റെ ടോട്ടല്‍ ക്രിക്കറ്റിന് മുന്നില്‍ പകച്ചുപോയ ന്യൂസീലന്‍ഡിന് കഴിയുമായിരുന്നതല്ല 310 എന്ന റണ്‍മല കീഴടക്കല്‍. വലിയ വിജയലക്്ഷ്യത്തിലേക്ക് ഇറങ്ങിയ കീവീസിന് ആദ്യ ഓവറില്‍ തന്നെ അടികിട്ടി. നേരിട്ട ആദ്യ പന്തില്‍ ലൂക്ക് റോങ്കിയുടെ വിക്കറ്റ് തെറിപ്പിച്ചു ജേക്ക് ബോള്‍. 27 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്റ്റിലും മടങ്ങിയെങ്കിലും കെയ്ന്‍ വില്യംസണ്‍ - റോസ് ടെയ്‌ലര്‍ കൂട്ടുകെട്ട് ക്രീസിലുണ്ടായിരുന്നിടം വരെ ന്യൂസീലന്‍ഡിന് ജയപ്രതീക്ഷയുണ്ടായിരുന്നു. 

87 റണ്‍സോടെ വില്യംസണും 39 റണ്‍സോടെ ടെയ്‌ലറും പുറത്തായതോടെ കളി ഇംഗ്ലണ്ടിന്റെ കയ്യിലായി. പ്ലങ്കറ്റിന്റെ നാലു വിക്കറ്റ് പ്രകടനം നാല്‍പത്തി അഞ്ചാം ഓവറില്‍ കീവീസ് ഇന്നിങ്സ് അവസാനിപ്പിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റേയും അലക്സ് ഹെയ്ല്‍സിന്റേയും അര്‍ധസെഞ്ചുറികള്‍ മികച്ച അടിത്തറയിട്ടു. റൂട്ട് 64ഉം ഹെയ്ല്‍സ് 56ഉം ബെന്‍ സ്റ്റോക്സ് 48ഉം റണ്‍സെടുത്തു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ പുറത്താകാതെ നേടിയ 48 പന്തിലെ 61 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസീലന്‍ഡിനായി ആദം മില്‍നേയും കോറി ആന്‍ഡേഴ്സണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :